2014, ഓഗസ്റ്റ് 16, ശനിയാഴ്‌ച

എല്ലാവർക്കും ഉണ്ടാകുന്ന ഈ അനുഭവത്തിൽ തുടങ്ങാം,..

നമ്മൾ തെക്കോട്ട്‌ യാത്ര ചെയ്യാനായി ബസ്സ്‌  കാത്തു നിൽക്കുക ആണെങ്കിൽ എതിർ ദിശയിൽ (വടക്കോട്ട്‌) ബസ്സുകൾ ധാരാളം വരും. എന്നാൽ വടക്കോട്ട്‌ പോകാനായി നിന്നാൽ തെക്കോട്ട്‌ ധാരാളം ബസ്സുകൾ കടന്നുപോകും.....

എന്താ ഇത് വെറും തോന്നലാണ് എന്ന് പറഞ്ഞു തള്ളാം  എന്ന് കരുതേണ്ട.... ഒരു കടലാസ് എടുത്തു, ബസ്സുകൾ കുറിച്ച് വച്ച് നോക്കുക.  തോന്നലല്ല എന്ന്   അപ്പോൾ മനസ്സിലാകും .

എന്താ ഇതിന്റെ ഉത്തരം അറിയേണ്ടെ.....ശരി എന്ന് തോന്നുന്ന ഉത്തരം പോസ്റ്റ്‌ ചെയ്യുക .....തെറ്റും എന്ന് വിചാരിച്ച്‌  എഴുതാതിരിക്കണ്ട......എഴുതുക ..........ശരി ഉത്തരത്തിന്റെ നിർദേശത്തിനായി കാത്തിരിക്കുക......

2014, ജൂലൈ 11, വെള്ളിയാഴ്‌ച

ഈ ബ്ലോഗ്


നമ്മുടെ സമൂഹത്തിലും കുട്ടികളിലും,   പഠിക്കുന്നതും വായിക്കുന്നതുമായ കാര്യങ്ങൾ മനസ്സിൽ ആക്കുന്നത് യഥാർത്ഥ രീതിയിലല്ല എന്ന വിശ്വാസമാണ് ഇങ്ങനെ ഒരു ബ്ലോഗ്‌ എഴുതുവാൻ കാരണം........ ഈ  പറഞ്ഞതിന്റെ തെളിവിനായി    താഴെപറയുന്ന ചോദ്യത്തിന് ഉത്തരം പറയാൻ ശ്രമിക്കുക.  എന്താണ്  "തീ അല്ലെങ്കിൽ ജ്വാല ".  ഇതിന്റെ ഉത്തരം പറയാൻ ആവശ്യമായ കാര്യങ്ങൾ എല്ലാം കുട്ടികൾ പഠിക്കുന്നുണ്ടെങ്കിലും അതു പൂർണമായി മനസ്സിലാക്കി ഉത്തരം പറയാൻ കഴിവുള്ള അദ്ധ്യാപകർ  വളരെ കുറവാണ് .....ഇത്തരം ചോദ്യങ്ങൾക്ക്  ഉത്തരം പറയാനും ആ രീതിയിൽ ചിന്തിച്ചു  ജീവിത പ്രശ്നങ്ങളെ പരിഹരിക്കാനും  വ്യക്തികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഈ ബ്ലോഗ് എഴുതുന്നത് .  കുറച്ചുകൂടി നന്നായി മനസ്സിലാക്കുന്നതിന് എന്റെ തന്നെ വിക്റ്റേർസ് ചാനലിലെ ശാസ്ത്ര ചിന്ത എന്ന പ്രോഗ്രാമിന്റെ  താഴെ ചേർത്തിരിക്കുന്ന വീഡിയോ കാണുക.....

നിർദേശങ്ങളും ....അഭിപ്രായങ്ങളും ...സഹകരണവും ...എല്ലാവരിൽ നിന്നും പ്രതീക്ഷിച്ച് ...
നിങ്ങളുടെ മോഹൻ കുമാർ.